News

6/recent/ticker-posts

Header Ads Widget


തൃശൂര്‍ കോണ്‍ഗ്രസിലെ കോഴ ആരോപണം; ലാലി ജെയിംസിന് സസ്പെൻഷൻ


തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു എന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് കൗണ്‍സില‍ർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു.പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചതുെ ലാലി പറഞ്ഞിരുന്നു. തന്റെ കയ്യില്‍ പണമില്ല എന്ന് താൻ പറഞ്ഞു.നിയുക്ത മേയര്‍ നിജി ജസ്റ്റിനും കുടുംബവും പെട്ടിയുമായി മേയർ ആകാൻ നടക്കുന്നു എന്ന് പലരും പറഞ്ഞു കേട്ടു.പൈസയാണോ മേയർ സ്ഥാനത്തിന് മാനദണ്ഡമായത് എന്ന് സംശയമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു.

തൃശൂർ മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാത്തതിന് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു.മേയർ സ്ഥാനത്തേക്ക് ചിലയാളുകളുടെ താത്പര്യത്തിന് വഴങ്ങിയാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു. ഇത് നേതൃത്വത്തിന്റെ തീരുമാനമായി കാണാനാകില്ല.കെ സി വേണുഗോപാലിന്റെയും ദീപ ദാസ് മുൻഷിയുടെയും തീരുമാനമാണ് ഇതിന് പിന്നില്‍.തനിക്ക് അർഹതപ്പെട്ടതാണ് മേയർ സ്ഥാനമെന്നും ലാലി ജെയിംസ് പറഞ്ഞു.

'എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങള്‍ അടക്കം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും.രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നില്‍ക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാല്‍ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ എന്റെ കൈയിലുണ്ട്. ദീപാദാസ് മുൻഷിയും ,കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച്‌ കൊടുക്കുകയാണെങ്കില്‍ താഴെ തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ.. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോണ്‍ഗ്രസിനുള്ള വോട്ടാണ്.എന്റെ പാർട്ടിയെ സ്‌നേഹിക്കുന്നു.കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി.അതുകൊണ്ട് ഞാൻ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. മടിയില്‍ കനമുള്ളവന്റെ കൂടെ ആളുകള്‍ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളത്'. ലാലി പറഞ്ഞു.

Post a Comment

0 Comments