News

6/recent/ticker-posts

Header Ads Widget


'കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണം, MLA മാര്‍ക്കുള്ളതാണ് MLA ക്വാര്‍ട്ടേഴ്സ്, ഞാൻ 8 കൊല്ലം ഇരുന്നതല്ലേ; കെ മുരളീധരൻ


 എംഎല്‍ എ ഓഫീസ് വിവാദത്തില്‍ പ്രതികരിച്ച്‌ കെ.മുരളീധരൻ. ഞാനും എം എല്‍ എ ആയിരുന്നു. ക്വാർട്ടേഴ്സിലെ മുറി ഉപയോഗിക്കേണ്ടത് MLA. വട്ടിയൂർക്കാവില്‍ എല്ലാവരും എന്നെ കാണാൻ അവിടെ എത്തിയിരുന്നു.അത് പരിശോധിക്കേണ്ടത് സ്പീക്കർ.

മുറി ഒഴിയണോ എന്നത് പ്രശാന്തിൻ്റെ ഇഷ്ടം. കൗണ്‍സിലർമാർക്കും ഇരിക്കണ്ടേ. ഞാൻ 8 കൊല്ലം ഇരുന്നതല്ലേ. കൗണ്‍സിലർ MLA വിഷയത്തില്‍ ഇടപെടാനില്ല. ആ തർക്കത്തില്‍ ഇടപെടാൻ ഞാൻ ഇല്ല. ഞാൻ ഇരുന്ന സമയത്ത് തർക്കം ഉണ്ടായിരുന്നില്ല.

എംഎല്‍എ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലില്‍ മുറിയുണ്ടെങ്കില്‍ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല. നമ്മുടെ ഓഫീസ് നമ്മള്‍ തന്നെ ഉപയോഗിച്ചാല്‍ വിവാദം ഉണ്ടാകില്ല. കൗണ്‍സിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

തലമുറ മാറ്റത്തില്‍ കെ മുരളീധരൻ പ്രതികരിച്ചു. പുതിയ ആളുകള്‍ വരണം. കോർപറേഷനില്‍ ചെറുപ്പക്കാരില്‍ മഹാഭൂരിപക്ഷവും ജയിച്ചുവന്നു. കുറേക്കഴിയുമ്ബോള്‍ എല്ലാവരും മാറും. പരിചയസമ്ബന്നരായ പുതിയ ആളുകളും വേണം. മാനദണ്ഡം വിജയസാധ്യതയുമാകണമെന്നും മുരളീധരൻ ചോദിച്ചു.

Post a Comment

0 Comments