പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ്.ബിജെപിയില്‍ നിന്ന് പുറത്താക്കലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരേപിച്ചു.
പരാതിയില്‍ നിന്ന് പിന്മാറാൻ പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. പഞ്ചായത്തില്‍ പ്രവർത്തിച്ചില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ ഭർത്താവും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. രാഹുല്‍ തന്റെ കുടുംബ ജീവിതം തകർത്തെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇദ്ദേഹം പരാതി നല്‍കിയത്.
കുടുംബ പ്രശ്നം തീർക്കാനാണ് താൻ ശ്രമിച്ചതെന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ തൻ്റെ കുടുംബം തകർക്കുകയാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഒരു എംഎല്‍എ കുടുംബ പ്രശ്നത്തില്‍ ഇടപെടുമ്ബോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാല്‍ തന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല.
തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ മുതലെടുത്ത് പ്രതി ക്രിമിനല്‍ ഉദ്ദേശ്യത്തോടെ തൻ്റെ ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചു. താൻ ഇല്ലാത്ത സമയങ്ങളില്‍ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ രാഹുല്‍ എത്തി. ഗർഭിണിയാവാൻ നിർബന്ധിച്ചെന്നും ഗർഭം അലസിപ്പിക്കാൻ മരുന്ന് നല്‍കിയെന്നും പരാതിയില്‍ ഭർത്താവിന്റെ പറയുന്നു.
ഭാര്യയെ ഗർഭിണിയാക്കിയതും ഗർഭഛിദ്രം നടത്തിയതും തൻ്റെ തലയില്‍ കെട്ടിവയ്ക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകർക്കുകയാണ് ചെയ്തത്. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ തൻ്റെ ഐഡന്റിറ്റി കൂടി വെളിപ്പെട്ടു.


0 Comments