ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ - യൂറോപ്യൻ ഉച്ചകോടിയില്‍ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകള്‍ പൂർത്തിയാക്കി.അമേരിക്കൻ നികുതി ഭീകരത മറികടക്കാൻ കരാർ സഹായിക്കും. ഇരു സമ്ബത്ത് വ്യവസ്ഥയ്ക്കും നേട്ടമെന്ന് യൂറോപ്യൻ യൂണിയൻ.
എല്ലാ കരാറുകളുടെയും മാതാവ് എന്ന വിശേഷണത്തിനു അർഹമാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലെയ്‌നും യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയും പങ്കടുക്കുന്ന ഉച്ചകോടിയാണ് ഡല്‍ഹി ഹൈദ രാബാദ് ഹൗസില്‍ നടന്നത്. രാജ് ഘട്ടില്‍ പുഷ്പ ചക്രം അർപ്പിച്ച ശേഷമാണു യൂറോപ്യൻ യൂണിയൻ മേധാവികള്‍ ചർച്ചയ്ക്ക് എത്തിയത്.കരാർ പ്രാവർത്തിക മാകുന്നത്തോടെ നിർമാണ മേഖലയില്‍ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി
യൂറോപ്യൻ യൂണിയനുമായി 2007ല്‍ തുടക്കം കുറിച്ച ചർച്ചകളാണ് ഇപ്പോള്‍ കരാറിലെത്തിയത്. കരാറിലൂടെ യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ 27 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഇളവോടെ പ്രവേശനം സാധ്യമാകും. തീരുവ കുറയുമെന്നതിനാല്‍ യൂറോപ്യൻ വിപണിയില്‍ ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്ക് വില കുറയും. അമേരിക്കൻ തീരുവ ഭീകരത മൂലം നട്ടംതിരിയുന്ന ഇന്ത്യയിലെ ടെക്സ്റ്റൈല്‍സ് ബിസിനസിനടക്കം പുതു ജീവൻ നല്‍കും. ആഗോള വ്യാപാര മേഖലയിലെ അഞ്ചിലൊന്നും ലോക ജനസംഖ്യ യുടെ കാല്‍ ഭാഗവും ഈ രാജ്യങ്ങളില്‍ ആയതിനാല്‍ ഇരുസമ്ബത് വ്യവസ്ഥയ്ക്കും ഒരേ പോലെ ഗുണം ചെയ്യും.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വൈനിന്‍റെയടക്കം നികുതി കുറക്കണമെന്ന് ഇയു ആവശ്യപ്പെടുന്നു. പ്രതിരോധ രംഗത്തെ സഹകരണം, തൊഴിലാളികളെ എത്തിക്കുന്ന കരാർ എന്നിവയെല്ലാം മികച്ച നേട്ടമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയാനും സഹായിക്കും. അടുത്ത വർഷമാകും കരാർ പ്രാബല്യത്തില്‍ വരിക.


0 Comments