News

6/recent/ticker-posts

Header Ads Widget


കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ഒരാള്‍ കൂടി ബിജെപിയിലേക്ക്; ഭുപെൻ ബോറ രാജിവച്ചു, ബിജെപിയില്‍ ചേരും


ദില്ലി : അസമില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയില്‍നിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നല്‍കിയ ബോറ, ഉടൻ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.പാർട്ടിയില്‍ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തില്‍ ആരോപിക്കുന്നത്. 2021 മുതല്‍ 25 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവില്‍ ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. കോണ്‍ഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയില്‍ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.

Post a Comment

0 Comments