തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.യുവതിയെ പീഡിപ്പിച്ച ഫ്ലാറ്റില്‍ ഉള്‍പ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിൻറെ നിർദേശപ്രകാരം 10 മണിയോടെ രാഹുല്‍ തിരുവനന്തപുരത്തെത്തി. പേരൂർക്കടയിലെ പോലീസ് ക്ലബ്ബില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ആയിരുന്നു ചോദ്യംചെയ്യല്‍. ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം രാഹുലിനെ പേരൂർക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
രാഹുലിനെ ലൈംഗികശേഷി പരിശോധിക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കല്‍ പരിശോധന നടത്തും. രാഹുലിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് ഹാജരാകാനാണ് ഹൈക്കോടതി രാഹുല്‍ നല്‍കിയിരുന്നെങ്കില്‍ നിർദേശം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതിയും രാഹുലും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും യുവതി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്നു കഴിക്കുകയായിരുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റു രണ്ടു ബലാത്സംഗ കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.


0 Comments