News

6/recent/ticker-posts

Header Ads Widget


സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു


തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു.എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് രാജിക്കത്തില്‍ കാരണമായി പറയുന്നത്.


 അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേരുകളാണ് കെഎസ്‌യു നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട് ഭാരവാഹികളെയാണ് മത്സരിപ്പിച്ചത്.

Post a Comment

0 Comments