മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികള്‍ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം.വെള്ളിമല സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകൻ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകൻ സിയാദ് (18), കൂരിമണ്ണില്‍ പുത്തൻവീട്ടില്‍ സെയ്തലവിയുടെ മകൻ ബഹാസ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.റോഷൻ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഉടൻ തന്നെ സിപിആർ നല്‍കി. എന്നാല്‍ നാല് വിദ്യാർത്ഥികള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


0 Comments