കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാർ കത്തി ഗർഭിണി മരിച്ചു. തെയ്യപ്പുറത്തുതാഴെ റോഡിലാണ് അപകടം.ചെറുവണ്ണൂർ റിജിന്റെ ഭാര്യ സോനയാണ് മരിച്ചത്. പിറകിലെ സീറ്റില്‍ കിടക്കുകയായിരുന്നു സോന. സീറ്റിന്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിന്റെ എൻജിന്റെ ഭാഗത്ത് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.


0 Comments