News

6/recent/ticker-posts

Header Ads Widget


കളിച്ചിരികളില്‍ നിന്ന് ക്ലാസ് മുറികളിലേക്ക്; വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും


തിരുവനന്തപുരം: രണ്ട് മാസത്തെ നീണ്ട വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുംഎല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ ആഘോഷപൂർവം വരവേല്‍ക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിക്കും. എന്നാല്‍ പ്രവേശനോത്സവമായ ഇന്ന് നീണ്ട പ്രസംഗങ്ങള്‍ക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും.

കുട്ടികളില്‍ സൈബർ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് കേരള പോലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളില്‍ പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്. എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യയനസമയമെന്നതിനാല്‍, ശനിയാഴ്ചകള്‍ ഇത്തവണ അധിക പ്രവൃത്തിദിനമാക്കില്ല.

ഇത്തവണ 197 പ്രവൃത്തിദിനങ്ങളാണ് ഉണ്ടാവുക. യുപിയില്‍ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂളില്‍ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകളില്‍ പ്രവൃത്തിദിനമായിരിക്കും. പാഠപുസ്തക വിതരണം ഇന്നലെകൊണ്ട് പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം, 95 ശതമായനം പുസ്തകവിതരണമാണ് നടന്നത്. അതേസമയം, പല കേന്ദ്രസിലബസ് സ്കൂളുകളിലും അധ്യയനം നാളെ ആരംഭിക്കില്ല. ഈ ആഴ്ചയിലെതന്നെ മറ്റു ദിവസങ്ങളിലാണ് ആ സ്കൂളുകളില്‍ അധ്യയന ആരംഭിക്കുക.

Post a Comment

0 Comments