News

6/recent/ticker-posts

Header Ads Widget


മൂന്നാറില്‍ രണ്ടു വിദ്യാര്‍ഥികളെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചു; രണ്ടു പേര്‍ പിടിയില്‍



മൂന്നാര്‍: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കളാണ് പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചത്.മാട്ടുപ്പെട്ടി റോഡിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ച രാവിലെയാണ് യുവാക്കള്‍ പെണ്‍കുട്ടികളുമായി എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസത്തോളം കുട്ടികള്‍ അവിടെ തുടരുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

സ്‌കൂളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടികളോട് അധ്യാപകര്‍ ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും, സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ അന്വേഷണം തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി.


Post a Comment

0 Comments