സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് ജി സുധാകരന്‍ എംഎല്‍എ. എം വി ഗോവിന്ദന്‍ ഒരു സൈദ്ധാന്തികനാണെന്നത് പ്രചാരണം മാത്രമാണെന്നും സത്യത്തില്‍ വര്‍ഗവഞ്ചകനാണെന്നും അടിയന്തിരമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം എം വി ഗോവിന്ദന്‍ രാജിവെയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സ്വന്തം വര്‍ഗത്തെ പരാജയപ്പെടുത്തികൊണ്ട് മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്കും ബൂര്‍ഷ്വാ വര്‍ഗത്തിനും സന്തോഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ശരിക്കും വര്‍ഗവഞ്ചന. പാര്‍ട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം വി ഗോവിന്ദനെന്നും പാര്‍ട്ടിയുടെ അധപതനത്തിന് കാരണം ഗോവിന്ദനാണെന്നും സുധാകരന്‍ പറഞ്ഞു.സ്വന്തം ജില്ലയായ കണ്ണൂരില്‍ 5 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചിട്ടും ഗോവിന്ദന് യാതൊരു ഉളുപ്പുമില്ലെന്നും ഇത്രയും തിരിച്ചടികളുണ്ടായിട്ടും സ്ഥാനമൊഴിയാന്‍ തയ്യാറാകാത്ത ഗോവിന്ദന്‍ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
താന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറി നിന്നതാണെന്നും മെമ്പര്‍ഷിപ്പ് പുതുക്കാത്തതിന്റെ പേരില്‍ തന്നെ വര്‍ഗവഞ്ചകനെന്ന് വിളിക്കുന്നത് തെറ്റാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


0 Comments