News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു



കോഴിക്കോട്: കോഴിക്കോട് മണാശേരിയില് ഓട്ടോയില് നിന്ന് റോഡിലേക്ക് തെറിച്ച്‌ വീണ വിദ്യാര്ഥിനി ലോറി കയറി മരിച്ചു.സ്കൂള് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മണാശേരി ഗവ. സ്കൂള് വിദ്യാര്ഥിനിയാണ് മരിച്ചത്. കുട്ടി സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചെന്നാണ് വിവരം. പൊലിസും നാട്ടുകാരും ചേര്ന്ന് കുട്ടിയെ ആശുപത്രിയില് എത്തിച്ചിരുന്നു. സംഭവത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മണാശേരി പുല്‍പ്പറമ്പ് എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ഓട്ടോയുടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

തൊട്ടുപിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.

Post a Comment

0 Comments