പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.കഴിഞ്ഞ ആറാം തീയതി കേസില്‍ വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജഡ്ജിക്ക് പനി ബാധിച്ചതോടെ വിധി പ്രസ്താവിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു ഇരട്ടക്കൊല.
ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.2019 ആഗസ്ത് 31നാണ് സജിതയെ ചെന്താമര വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.


0 Comments