News

6/recent/ticker-posts

Header Ads Widget


എം.ഡി എം.എ. യുമായി യുവാവ് പോലീസ് പിടിയിൽ


അടിവാരം : അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെൻ്റിൽ വെച്ച് ഇന്നലെ രാത്രി കോടഞ്ചേരി പോലീസിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എളേറ്റിൽ കരിമ്പ പൊയിൽ സ്വദേശിയായ മുഹമ്മദ് ഫായിസ് (29) ൻ്റെ കയ്യിൽ നിന്നും 5.080 ഗ്രാം എം.ഡി.എം.എയും 86 300 രൂപയും പോലീസ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു

കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്. ഐ. ജിതേഷ് കെ. എസ്, ഷാനിൽ കുമാർ, വിമിൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Post a Comment

0 Comments