ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയില്‍ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങള്‍ ഗുരുതരമായപ്പോള്‍ ആണ് അന്ന് മോഹൻലാല്‍ ഉള്‍പ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്.അന്ന് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.
ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോള്‍ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയില്‍ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.അമ്മയില്‍ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോള്‍ സിനിമ ഇൻടസ്‌ട്രയില്‍ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നതെന്നും ഉഷാ ഹസീന വ്യക്തമാക്കി. സ്ത്രീകള്‍ നേതൃനിരയില്‍ വരണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിട്ടുണ്ട്. ജയിക്കാൻ പല കുറുക്കു വഴികള്‍ ചെയ്താണ് ഭാരവാഹികള്‍ ആയത്. എന്നിട്ടും എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞു പൂർണ പിന്തുണ നല്‍കിയെന്നും അവർ വ്യക്തമാക്കി.


0 Comments