തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വിവരങ്ങള് നല്കാന് സാധിക്കില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്ക് പൊലിസിന്റെ മറുപടി.വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയാണ് ജൂലൈ 31 വരെയുള്ള ഹെലികോപ്റ്റര് ഉപയോഗത്തിന്റെ വിശദാംശങ്ങള് തേടി വിവരാവകാശ അപേക്ഷ സമര്പ്പിച്ചത്.
ഹെലികോപ്റ്ററിന്റെ വാടക, കരാര് പകര്പ്പ്, കമ്പനിയുടെ വിവരങ്ങള് എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരങ്ങള് അതീവ രഹസ്യമാണെന്നാണ് പൊലിസ് പറയുന്നത്.എന്നാല് ഹെലികോപ്റ്റര് പ്രതിമാസം 85 ലക്ഷത്തോളം രൂപ വാടക നല്കിയാണ് ഉപയോഗിക്കുന്നതെന്ന വിവരങ്ങള് മുന്പ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടികളിലൂടെ പുറത്ത്വന്നിരുന്നു. സര്ക്കാര് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക വാടകയായി നല്കണമെന്ന വിവരവും മുന്പത്തെ കരാര് വിവരങ്ങളും വിവരാവകാശത്തിലൂടെ പുറത്ത് വന്നിരുന്നു.


0 Comments