News

6/recent/ticker-posts

Header Ads Widget


കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം


ബംഗളുരു|കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഛര്‍ദ്ദിയും ശാരീരിക അവശതകളും അനുഭവപ്പെടുകയായിരുന്നു.ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് സംശയം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. അമിത് ഷാ വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെത്തിയത്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അമിത് ഷാ പരിപാടിയില്‍ പങ്കെടുത്തില്ല. ഹോട്ടലില്‍ തന്നെ കഴിഞ്ഞ അമിത് ഷായ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അമിത് ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നതായി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. ഹുബ്ബള്ളിയിലെ ജഗദ് ഗുരു മെഡിക്കല്‍ കോളജ്, കെഎല്‍ഇ ആശുപത്രി എന്നിവയുടെ കെട്ടിടോദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്.

Post a Comment

0 Comments