News

6/recent/ticker-posts

Header Ads Widget


മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം മൂന്നായി; മൂന്നു പേര്‍ക്കായി തിരച്ചില്‍


മലപ്പുറം | മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ മരണം മൂന്നായി. ഇനിയും മൂന്നുപേരെ കണ്ടെത്താനുണ്ട്.കുട്ടിക്കലില്‍ നിന്നാണ് ഇന്നു പകല്‍ ആറേ മുക്കാലോടെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

മരിച്ച കോട്ടക്കല്‍ എടരിക്കോട് സ്വദേശി അനസ് മാങ്ങാടന്‍,തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നു രാവിലെ കിട്ടിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ നഗര്‍ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.നിലമ്പൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. വൈകുന്നേരം അഞ്ച് ഓടെയാണ് പൊടുന്നനെ വലിയ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.

വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയവരാണ് ഒഴുക്കില്‍പ്പെട്ടത്. വണ്ടൂരില്‍നിന്നെത്തിയ യുവാക്കളുടെ സംഘവും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അഞ്ച് യുവാക്കളാണ് പുഴക്കരയിലെത്തിയത്. ഇതില്‍ നാലുപേര്‍ കുളിക്കാനിറങ്ങി. ഈസമയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്.

Post a Comment

0 Comments