News

6/recent/ticker-posts

Header Ads Widget


സുലൈഖാസിന്റെ കൈത്താങ്ങിൽ തുടക്കം; ബിരിയാണി ചലഞ്ച് ഏറ്റെടുത്ത് നാട്.


ഓമശ്ശേരി: എസ്.എം.എ. ബാധിതരായ ഓമശ്ശേരി കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ടിലേക്ക് കൈത്താങ്ങാകാൻ സുലൈഖാസിന്റെ സ്പോൺസർഷിപ്പിൽ അമ്പലക്കണ്ടിയിൽ നാട്ടുകാർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി.സുലൈഖാസ് ഹെർബൽ ബ്യൂട്ടി പാർലർ സ്പോൺസർ ചെയ്ത 2000 ബിരിയാണികൾ ഉൾപ്പെടെ ആകെ 2600 ബിരിയാണികൾക്കാണ്‌ ഓർഡർ ലഭിച്ചത്‌.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ, മുക്കം നഗരസഭാ കൗൺസിലർ ശരീഫ് വെണ്ണക്കോട്, മുക്കം നഗരസഭാ കൗൺസിലറും ചികിത്സാ സഹായ സമിതി ജനറൽ കൺവീനറുമായ ഹനീഫ തെച്ച്യാട്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ, പഞ്ചായത്ത് മെമ്പർ കെ.പി. ജാബിർ മാസ്റ്റർ, അബു മൗലവി അമ്പലക്കണ്ടി, പുതിയോത്ത് മഹല്ല് പ്രസിഡന്റ് മഠത്തിൽ മുഹമ്മദ് ഹാജി, സി.കെ. റസാഖ് മാസ്റ്റർ കൈവേലിമുക്ക്, മുൻ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കോമളവല്ലി, മജീദ് പാച്ചൂസ്, സുലൈഖാസ് ഹെർബൽ ബ്യൂട്ടി പാർലർ എം.ഡി. സുലൈഖ മജീദ്, എം.സി. ഷാജഹാൻ, സംഘാടക സമിതി ജനറൽ കൺവീനർ ശംസുദ്ദീൻ നെച്ചൂളി, വർക്കിങ് ചെയർമാൻ അദ്റു കുഴിമ്പാട്ടിൽ, വർക്കിങ് കൺവീനർ ഇ.കെ. ശമീർ, ജാബിർ കൊളങ്ങരേടത്ത്, സ്വിദ്ദീഖ് കീപ്പോര് എന്നിവർ സംസാരിച്ചു. പി. സുൽഫീക്കർ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സുബീന നെച്ചൂളി നന്ദിയും പറഞ്ഞു.

നാട്ടിലെ നൂറോളം അവശതയനുഭവിക്കുന്നവർക്ക് ജസീം മാണിക്കഞ്ചേരിയും ചേക്കു വേങ്ങരയും ബിരിയാണികൾ സ്പോൺസർ ചെയ്ത് അവ വീടുകളിലെത്തിച്ച് ബിരിയാണി ചലഞ്ചിൽ മറ്റൊരു മാതൃക കൂടി തീർത്തു.പാചകവിദഗ്ധൻ യാസീൻ അമ്പലക്കണ്ടിയുടെ(യാസീൻ മന്തി വില്ല) നേതൃത്വത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ബിരിയാണി തയ്യാറാക്കിയത്. സുലൈഖാസ് മുന്നോട്ടുവെച്ച മാതൃക നാട്ടുകാർ ഏറ്റെടുത്തതോടെ ബിരിയാണി ചലഞ്ച് കാരുണ്യത്തിന്റെ വലിയൊരു കൂട്ടായ്മയായി മാറി.


Post a Comment

0 Comments