News

6/recent/ticker-posts

Header Ads Widget


വയലില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കില്‍ വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ചു. ചെറുമുക്ക് സ്വദേശി എറപറമ്പൻ ശിഹാബിന്റെ മകൻ ജുനൈദാണ് മരിച്ചത്.വീടിന് സമീപത്തെ വയലില്‍ വെച്ചായിരുന്നു അപകടം.വൈദ്യുതി ലൈനിലെ സ്റ്റേ കമ്പിയില്‍ നിന്നാണ് ജുനൈദിന് ഷോക്കേറ്റതെന്നാണ് വിവരം. വൈദ്യുതി ലൈൻ താഴ്ന്നുകിടന്നിരുന്നതായും സ്റ്റേ കമ്പി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു.കെഎസ്‌ഇബിയുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.


Post a Comment

0 Comments