News

6/recent/ticker-posts

Header Ads Widget


ഉപതിരഞ്ഞെടുപ്പ്:കൊടുവള്ളി വാരിക്കുഴിത്താഴം ഡിവിഷൻ എൽ.ഡി. എഫ് നിലനിർത്തി




കൊടുവള്ളി:കോഴിക്കോട് ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സോജിത്ത് 418 വോട്ടിനു വിജയിച്ചു.

യു.ഡി.എഫ് സ്ഥാനാർഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബി.ജെ പി സ്ഥാനാർഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു.

വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സി.പി.ഐ.എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എൽ ഡി എഫിന്റെ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സി.പി.ഐ.എം വാരിക്കുഴിത്താഴം ബ്രാഞ്ച് അംഗവുമായ കെ.സി സോജിത്താണ് സി.പി.ഐ.എം സ്ഥാനാർഥിയായി നിർത്തിയത്.

Post a Comment

0 Comments