News

6/recent/ticker-posts

Header Ads Widget


മുസ്ലിം ലീഗിന്റെ കാരുണ്യ മുഖമാണ് നന്മ കോരങ്ങാട് : മുനവ്വറലി ശിഹാബ് തങ്ങൾ




താമരശ്ശേരി: മുസ്ലിം ലീഗ് പ്രസ്ഥാനം സമൂഹത്തിൽ നടപ്പാക്കുന്ന സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും തുല്യതയില്ലാത്ത പ്രവർത്തനത്തിന്റെ ഭാഗമായി കാണാവുന്നതാണ് നന്മ കോരങ്ങാടിന്റെ പ്രവർത്തനങ്ങളെന്ന് സയ്യിദ് മുനവ്വറലി തങ്ങൾ പ്രസ്താവിച്ചു.
പാണക്കാട് കൊടപ്പനക്കൽ നടന്ന നന്മ കോരങ്ങാട് ശിഹാബ് തങ്ങൾ വെൽഫെയർ സ്ക്രീം ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന് വേരോട്ടുള്ള പ്രദേശങ്ങളിൽ പാർട്ടിക്ക് കീഴിൽ പൂർവ്വികരായ നേതാക്കളുടെ നാമധേയത്തിലും മറ്റുമായി അനേകം കൂട്ടായ്മകളും സംരഭങ്ങളും റിലീഫിനായി നില കൊളുന്നതിൽ എണ്ണപ്പെടുന്നതാണ് നന്മ കോരങ്ങാടെന്ന് തങ്ങൾ പറഞ്ഞു.
ധന്യമായ ചടങ്ങ് നിർവ്വഹിക്കാൻ കഴിഞ്ഞതിലെ ചാരിദ്ധാർത്ഥ്യം അദ്ദേഹം പ്രകടിപ്പിച്ചു.

നന്മ കോരങ്ങാട് വർക്കിംഗ് പ്രസിഡണ്ട് പി.എം. സയ്യിദ് കോയ തങ്ങൾ, ജ.സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ട്രഷറർ ടി.പി മജീദ് (ബാസിത്ത് )
പി.ഹബീബ് റഹ്മാൻ, മുഹമ്മദ് റാഫി ഉസ്താദ് ,കെ.വി മജീദ് മാസ്റ്റർ, ടി.പി ലത്തീഫ്, യൂസുഫ്, ഹംസ ടി.കെ, അഷ്റഫ് വി.പി, ആരിഫ്, കെ വി അഷ്റഫ്, സിദ്ദീഖ്, ഷാഫി ഐഡിയ, സക്കീർ, ജംഷാദ് അറഫ തുടങ്ങിയ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments