News

6/recent/ticker-posts

Header Ads Widget


ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്‌ നൽകി


ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കേരളഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച                           
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്‌ വിതരണ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻന്റിങ്‌ കമ്മറ്റി ചെയർമാൻ സൈനുദ്ദീൻ കുളത്തക്കരയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. അബ്ദുൾനാസർ നിർവഹിച്ചു.

 യോഗത്തിൽ വികസന കാര്യസമിതി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, K.H.R.A യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട് തുടങ്ങിയവർ ആശംസ അർപ്പിച്ചു.

ഹെൽത്ത് ഇൻസ്‌പ്പെക്റ്റർ ഗണേശൻ സാർ ബോധവൽക്കരണ പ്രഭാഷണം നടത്തി.
മെഡിക്കൽ ഓഫീസർ ഡോക്റ്റർ സായ്നാഥ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി യൂസുഫ് വീ.സി നന്ദിയും പറഞ്ഞു

Post a Comment

0 Comments