News

6/recent/ticker-posts

Header Ads Widget


ജനാധിപത്യ മൂല്യങ്ങൾ പകർന്ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്




കൊടുവള്ളി: വിദ്യാർത്ഥികൾക്ക് ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി കളരാന്തിരി ജി എം എൽ പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെയായിരുന്നു ക്ലാസ് ലീഡർ, സ്കൂൾ ലീഡർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്..
സ്കൂൾ പാർലമെന്റ് ഇലക്ഷൻ്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം, പെരുമാറ്റച്ചട്ടം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, വിദ്യാർത്ഥികൾക്ക് വോട്ടേഴ്സ് ഐഡി, ഇലക്ഷൻ പ്രചാരണം,  പോളിംഗ് ബൂത്തുകൾ(മൂന്ന്) , പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജൻ്റ്, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, തുടങ്ങിയ ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടായിരുന്നു  സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നത്.തെരഞ്ഞടുപ്പ് നടത്തിപ്പിന്  വിദ്യാർത്ഥികൾ തന്നെ ചുക്കാൻ പിടിച്ചു. സ്കൂൾ ലീഡറായി നജ്‌വ ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു.
പ്രധാനാധ്യാപകൻ ശ്രീ. കെ സി സാലിഹ്  മാസ്റ്റർ,അധ്യാപകരായ രഞ്ജിത പി, ജുമൈന പി.വി, ഇന്ദുജ എസ് ഡി,റനീഷ് കെ വി, സപർണ എസ് ആർ,സജീല എം,ഹഫീൽ ഇ,  എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments