News

6/recent/ticker-posts

Header Ads Widget


എസ്‌എസ്‌എല്‍സിക്ക് 99.26 ശതമാനം വിജയം



തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേര്‍ പരീക്ഷ എഴുതി.ഇതില്‍ 2,07,909 പേര്‍ പെണ്‍കുട്ടികളും 1,18,560 പേര്‍ ആണ്‍കുട്ടികളുമാണ്.


1,91,382 പേര്‍ മലയാളം മീഡിയത്തിലും 231506 വിദ്യാര്‍ഥികള്‍ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാര്‍ഥികള്‍ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തിയത്. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ല്‍ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി, ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ള്‍:

https:/pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം http://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം http:/thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി ഫ​​​ലം http://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി. ഫ​​​ലം http://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.


Post a Comment

0 Comments