മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈ.പ്രസിഡണ്ടുമായിരുന്ന സി.മോയിൻ കുട്ടിയുടെ കർമ്മ വഴികളെ കോർത്തിണക്കി രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഒരുമിച്ച് " സി.മോയിൻ കുട്ടി ഓർമ്മകളിലൂടെ" എന്ന പേരിൽ തയ്യാറാക്കിയ സ്മരണിക നാളെ (ജൂലൈ 29 വെള്ളിയാഴ്ച ) പ്രകാശിതമാകും.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പുറമെ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ കൂടെ സഞ്ചരിച്ചു വന്ന മോയിൻ കുട്ടിയുടെ ജീവിത യാത്രയിലൂടെ സഞ്ചരിക്കുന്ന മനോഹരമായ ഗ്രന്ധമാണ് ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട പ്രമുഖരുടെ ശ്രമഫലമായി കൈരളിക്കു സമർപ്പിക്കാനൊരുങ്ങുന്ന സ്മരണിക.
നാളെ വൈകുന്നേരം കോഴിക്കോട് ടാഗോർ ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യും. ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.
സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഡോ.എം.കെ.മുനീർ , കവി പി.കെ.ഗോപി, പി.മോഹനൻ മാസ്റ്റർ, കെ. പ്രവീൺ കുമാർ , സി.കെ. പത്മനാഭൻ ,എം.എ. റസാഖ് മാസ്റ്റർ, ടി.വി. ബാലൻ, പി.കെ. അഹമ്മദ്, എം.പി. അഹമ്മദ്, കാന്തി പിണ്ടോറിയ (യു.കെ) തുടങ്ങിയവർ സംബന്ധിക്കുമെന്ന്
സി.മോയിൻ കുട്ടി സൗഹൃദ സംഘം ചെയർമാൻ ബിഷപ്പ് മാർ ഡോ.റിമീജിയോസ് ഇഞ്ചനാനിയേൽ , ജനറൽ കൺവീനർ ഉമ്മർ പാണ്ടികശാല, വ. ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ അറിയിച്ചു.



0 Comments