പുതുപ്പാടി :
കെട്ടിടത്തിനോട്
ചേർന്ന് നില്കുന്ന മരമാണ് അപകട ഭീഷണിയാകുന്നത്.
യാത്രക്കാർക്കും കെട്ടിടത്തിനും ഭീഷണിയായി റോഡിലെ വൻമരം. ദേശീയപാതയിലെ പുതുപ്പടി - സൗത്തു ഈങ്ങാപ്പുഴയിൽ റോഡ് സൈഡിൽ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന വൻമരമാണ് ഭീഷണിയായി നിൽക്കുന്നത്.
വളർന്ന് പന്തലിച്ച് നിൽക്കുന്ന മരത്തിന്റെ വേരുകൾ കെട്ടിടത്തിന്റെ തറയിലേക്കും ഭിത്തികൾക്കും കേടുപാടുണ്ടാക്കുന്നു കൂടാതെ മഴ ശക്തമായതോടെ യാത്രക്കാർക്കും ഭീഷണിയായി തീർന്നിട്ടുണ്ട്.
ഇതിന് സമീപം പ്രവർത്തിക്കുന്ന ടയർ കട , മദ്രസ, മുസ്ലീം പള്ളി, കൂടതെ നിരവതി കുടുംബങ്ങൾ താമസിക്കുന്ന ലക്ഷം വീട് കോളനി എന്നിവക്കും ഭീഷണി യായി നില്കുന്നത്. ബസുകൾ അടക്കം ഒട്ടനവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ കാൽ നട യാത്രക്കാരുടെയും സ്കുളിൽ പോകുന്ന കുട്ടികളുടെയും ശരീരത്തിൽ മരക്കോമ്പുകൾ അടർന്നു വീഴുന്നത് നിത്യ സംഭവമാണ്.
കാല വർഷം ശക്തി യായിട്ടും പൊതു ജനങ്ങൾക്ക് ഭീഷണിയായി മാറിയ മരം മുറിച്ചുനീക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകാത്തത് പരിസരവാസികൾക് വലിയ പ്രതിഷേദത്തിന് ഇടയ്കിയിട്ടുണ്ട്.
സമൂഹത്തിന് ഭീഷണി യാകുന്നു മരങ്ങൾ എല്ലാം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് സർക്കാർ തന്നെ ഉത്തരവിട്ടിട്ടും, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വേണ്ട മുൻ കരുതൽ ഇല്ലാ ത്തത് വലിയ ദുരന്തത്തിന് വഴി ആകുമെന്നാണ് നാട്ടുകാരുടെ ആശങ്ക....



0 Comments