News

6/recent/ticker-posts

Header Ads Widget


ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍, കോമണ്‍വെല്‍ത്ത് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്വര്‍ണ്ണത്തിന് അടുത്ത്


അഭിമാനമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഇന്ന് നടന്ന കോമണ്‍വെല്‍ത്ത് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്.ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 160 റണ്‍സ് മാത്രമേ എടുത്തുള്ളൂ.

ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ 6 ഓവറില്‍ 60നു മുകളില്‍ റണ്‍സ് അടിക്കാന്‍ അവര്‍ക്ക് ആയി. പക്ഷെ വിക്കറ്റുകള്‍ വീണു തുടങ്ങിയത് ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറച്ചു. 35 റണ്‍സുമായി വ്യാട്ട്, 19 റണ്‍സുമായി ഡക്ലി, 13 റണ്‍സുമായി കാപ്സി എന്നിവര്‍ പുറത്തായത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തില്‍ ആക്കി‌.

അവിടെ നിന്ന് ക്യാപ്റ്റന്‍ നതാലി സ്കിവറും ആമി ജോണ്‍സും ഇംഗ്ലണ്ടിനായി പൊരുതി. 24 പന്തില്‍ 31 റണ്‍സുമായി ആമി ജോണ്‍സ് പുറത്താകുമ്ബോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 16 പന്തില്‍ 30 റണ്‍സ്. അത് അവസാന രണ്ട് ഓവറില്‍ 27 റണ്‍സ് ആയി മാറി. 19 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 151-5 എന്ന നിലയില്‍. അവസാന ഓവറില്‍ വേണ്ടത് 14 റണ്‍സ്. രേണുകയുടെ ആദ്യ മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമേ ഇംഗ്ലണ്ടിന് എടുക്കാന്‍ ആയൂള്ളൂ. ബ്രണ്ടിന്റെ വിക്കറ്റും രേണുക വീഴ്ത്തി. അവസാനം നാലു റണ്‍സിന്റെ വിജയം ഇന്ത്യ നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച രീതിയില്‍ ആയിരുന്നു ബാറ്റു ചെയ്തത്. ഓപ്പണ്‍ ചെയ്ത സ്മൃതി മന്ദാന തന്നെ ആക്രമിച്ചു കൊണ്ട് തുടങ്ങി. 32 പന്തില്‍ 61 റണ്‍സ് എടുത്ത സ്മൃതി തന്നെയാണ് ടോപ് സ്കോറര്‍ ആയത്. 3 സിക്സും 8 ഫോറും അടിക്കാന്‍ സ്മൃതിക്ക് ആയി. 31 പന്തില്‍ പുറത്താകതെ 44 റണ്‍സ് എടുത്ത ജമീമയും ഇന്ത്യക്കായി ബാറ്റ് കൊണ്ട് തിളങ്ങി.

ദീപ്തി ശര്‍മ്മ 22, ഷഫാലി 15, ഹര്‍മന്‍പ്രീത് എന്നിവരും ചെറിയ സംഭാവനകള്‍ ചെയ്തപ്പോള്‍ സ്കോര്‍ 164-5 എന്ന നിലയില്‍ എത്തി.

Post a Comment

0 Comments