കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3-2 എന്ന സ്കോറിന് ആണ് ഇന്ത്യയുടെ വിജയം.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു.
മൂന്നാം ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ മടക്കിയപ്പോള്‍ നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. മത്സരത്തിന്റെ അവസാന മിനുട്ടില്‍ ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ കൂടി നേടിയെങ്കിലും സമനില ഗോള്‍ കണ്ടെത്തുവാന്‍ ടീമിനായില്ല.
ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗ്, ജുഗ്‍രാജ് സിംഗ്, അഭിഷേക് എന്നിവരാണ് ഗോളുകള്‍ നേടിയത്.



0 Comments