News

6/recent/ticker-posts

Header Ads Widget


കരിപ്പൂരിൽ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ




കൊണ്ടോടി: അനധികൃതമായി കടത്തിയ സ്വർണവുമായി യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് പൂനൂർ സ്വദേശി ഹാരിസ് (40) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷം രൂപയിലധികം വില വരും. 

റിയാദിൽ നിന്നെത്തിയ ഹാരിസ് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചോദ്യംചെയ്യുകയായിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ശരീരത്തിനുള്ളിൽ മിശ്രിത രൂപത്തിലുള്ള സ്വര്‍ണ കാപ്‌സ്യൂളുകള്‍ കണ്ടെത്തി. ഇയാളെ എയർ കസ്റ്റംസിന് കൈമാറും.

Post a Comment

0 Comments