News

6/recent/ticker-posts

Header Ads Widget


കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.2 പേർക്ക് പരിക്ക്



കൂടരഞ്ഞി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു.

കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിൻ്റെ മകൻ സന്ദിപ് ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാക്കളെ ഉടൻ തന്നെ നാട്ടുകാർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments