News

6/recent/ticker-posts

Header Ads Widget


ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



ഓമശ്ശേരി: പഞ്ചായത്തിലെ ഹോട്ടൽ-കൂൾബാറുകളിലെ ശുദ്ധജല ഉപയോഗം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉൽഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്റ്റർ ജസില, കേരള ഹോട്ടൽ&റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റ് സെക്രട്ടറി യൂസുഫ് വീസി,കേരള വ്യാപാര വ്യവസായ ഏകോപന സമിതി സെക്രട്ടറി രജീവ്‌.വീകെ,വാർഡ് മെമ്പർ ഷഹാന സെറിൻ, ഓമശ്ശേരി പഞ്ചായത്ത് H.I.സുനു,വ്യാപാര സമിതി ട്രഷറർ ദേവദാസ്,നിസാർ ചെറുവോട് എന്നിവർ പ്രസംഗിച്ചു. J.H.I മാരായ അമ്പിളി പ്രണിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

0 Comments