ഓമശ്ശേരി: ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ അറുപതാം വാർഷിക ആഘോഷ സ്വാഗത സംഘ കമ്മറ്റി രൂപീകരണം ഓമശ്ശേരി സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉൽഘാടനം ചെയ്തു. ഓമശ്ശേരിയുടെ വാണിജ്യ കാർഷിക സാമ്പത്തിക വളർച്ചയിൽ ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ പങ്ക് നിസ്തുലമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ബേങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ളകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെപി നൗഷാദ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
സ്വാഗത സംഘം കമ്മറ്റി ഭാരവാഹികളെ ഒ എം ശ്രീനിവാസൻ പ്രഖ്യാപിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടി ആരോഗ്യ,കാർഷിക, വ്യാപാര, വിദ്യാഭ്യാസ മേഖലകളിൽ വിവിധ പദ്ധതികൾ ഉൾകൊള്ളിച്ച് കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ആകർഷകമായ പലിശ നിരക്കിൽ പ്രത്യേക നിക്ഷേപ, വായ്പ പദ്ധതികൾ അവതരിപ്പിക്കും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഗംഗാധരൻ, സ്ഥിരം സമിതി അധ്യക്ഷരായ മുൻവർ സാദത്ത് പുനത്തിൽ, ഷാഹിന റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, നാസർ പുളിക്കൽ, സി പി ഉണ്ണിമോയി, അഹമ്മദ് കുട്ടി മാസ്റ്റർ, സൂപ്പർ അഹമ്മദ് കുട്ടി, കെ എം കോമളവല്ലി, യു കെ ഹുസൈൻ, രാജീവ് മാസ്റ്റർ, റെജി ജെ കരോട്ട്, വി കെ ഇമ്പിച്ചിമോയി, ധനലക്ഷ്മി, എൻ വി അബ്രഹാം, കുര്യാക്കോസ് ചേന്ദംകുളങ്ങര, കേശവൻ നമ്പൂതിരി പി എം, ഷരീഫ് വെളിമണ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജാബിർ മാസ്റ്റർ, ബുഷറ മുഹമ്മദ്, ഷഹന ഷെറിൻ, വനിത സഹകരണ സംഘം പ്രസിഡന്റ് വത്സല കെ ടി, മാർക്കന്റൈൽ സഹകരണ സംഘം സെക്രട്ടറി രജയ്, ബേങ്ക് ഡയറക്ടർമാരായ മൻസൂർ തായമ്പ്ര, മരക്കാർ ഹാജി, ലിസ്സി, സഫീറുൽ അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.
ബേങ്ക് വൈസ് പ്രസിഡന്റ് സിസിലി ബാബു സ്വാഗതവും വി സി അരവിന്ദൻ നന്ദിയും പറഞ്ഞു.


0 Comments