വേനപ്പാറ യുപി സ്കൂളിന്റെ ലിറ്റിൽ ഫ്ലവർ അക്കാദമി ഉദ്ഘാടനം ചെയ്തു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാർഥികളുടെ അക്കാദമിക മികവിനായി രൂപീകരിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ അക്കാദമിയുടെ ഉദ്ഘാടനം മുൻപൊതു വിദ്യാഭ്യാസ സെക്രട്ടറി ലിഡ ജേക്കബ് ഐ എ എസ് നിർവഹിച്ചു.
സ്കൂളിന്റെ സർവതോന്മുഖമായ വളർച്ച ലക്ഷ്യം വെച്ചു കൊണ്ടുള്ള വൈവിധ്യമാർന്ന ശാക്തീകരണ പരിപാടി കൾക്കും പ്രവർത്തനങ്ങൾക്കും പിടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച അക്കാദമി നേതൃത്വം നൽകും.
സ്കൂളിലെ ഏറ്റവും മിടുക്കരായ 50 യുപി വിഭാഗം വിദ്യാർഥികൾക്ക് അവധി ദിവസങ്ങളിൽ മികച്ച പരിശീലനം നൽകി ദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ , കൗൺസിലർ വേണു കല്ലുരുട്ടി മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെബാസ്റ്റ്യൻ തോമസ് മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലൂക്കാസ് മാത്യു, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് , ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഇ ജെ തങ്കച്ചൻ ലിറ്റിൽ ഫ്ലവർ അക്കാദമി കോ-ഓർഡിനേറ്റർമാരായ സി കെ വിജയൻ ബിജു മാത്യു മുൻ പ്രധാനാധ്യാപകൻ ടി ജെ ജോസ് പി ടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് എം പിടി എ പ്രസിഡന്റ് ഭാവന വിനോദ് സ്റ്റാഫ് സെക്രട്ടറി ഷൈനി ജോസഫ് സ്കൂൾ ലീഡർ പി. നഷ എന്നിവർ പ്രസംഗിച്ചു.



0 Comments