കോഴിക്കോട് | മാവൂര്‍ കല്‍പ്പള്ളിയില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു. എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞത്.ഗുരുതര പരുക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ബസ് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സ്കൂട്ടര്‍ യാത്രികനായ മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീര്‍ (37) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്നു ബസ്.


0 Comments