News

6/recent/ticker-posts

Header Ads Widget


ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീര്‍ ഇന്ന് പടിയിറങ്ങും


കോഴിക്കോട്: ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച്‌ ഡോ. കെ.എം. നസീര്‍ ഫാറൂഖ് കോളജ് പ്രിൻസിപ്പല്‍ സ്ഥാനത്തുനിന്ന് ബുധനാഴ്ച പടിയിറങ്ങും.34 വര്‍ഷമായി ഫാറൂഖ് കോളജില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം സ്ഥാപനത്തിലെ 12ാമത്തെ പ്രിൻസിപ്പലായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചാണ് വിരമിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തരമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച 15 സ്വയംഭരണ കോളജുകളില്‍ ഫാറൂഖ് കോളജ് ഇടംപിടിച്ചത് ഇക്കാലത്താണ്.

കേന്ദ്ര മാനവശേഷി വകുപ്പിന് കീഴിലെ എൻ.പി.ടി.എല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 ചാപ്റ്ററുകളില്‍ ഫാറൂഖ് കോളജിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം നേടി. ഭാര്യ: നസീറ (അധ്യാപിക, എച്ച്‌.എസ്.എസ് നൊച്ചാട്). മക്കള്‍: ബാസിം നബീല്‍ (യു.കെ), ബാസിമ ഷാന (അസി. പ്രഫ. ഫാറൂഖ് കോളജ്). മരുമക്കള്‍: മുഹമ്മദ് ഷഫീഖ് (സി.ഇ.ഒ, ലൈഫ് സ്കൂള്‍), ഡോ. ലാമിന ഹൈഫ.

Post a Comment

0 Comments