താമരശ്ശേരി: നാടക സംവിധായകനും, കലാകാരനുമായ ഗിരീഷ് കാരാടി നിര്യാതനായി. 49 വയസ്സായിരുന്നു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്.
കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും, സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.നിരവധി തവണ വയനാട്ടിൽ "വേനൽ തുമ്പികൾ "കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു.
താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്.
അസുഖ ബാധിതനായി ഏതാനും മാസമായി കിടപ്പിലായിരുന്നു.
ഏതാനും വർഷമായി ബത്തേരി ചുള്ളിയോടാണ് താമസം. വയനാടായിരുന്നു പൊതുപ്രവർത്തന മണ്ഡലം.
ഭാര്യ: ബിന്ദു
മക്കൾ: അരുൺ, അഭിജിത്ത്



0 Comments