കോഴിക്കോട്: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപത്തുവെച്ചാണ് കുട്ടികള്‍ തിരയില്‍പ്പെട്ടത്.രാവിലെ ഫുട്‌ബോള്‍ കളിക്കാനായി എത്തിയ കുട്ടികള്‍ കളിക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്.
മൂന്ന് കൂട്ടികളാണ് തിരയില്‍പ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേര്‍ന്ന് രക്ഷിച്ചു. മറ്റു രണ്ടുപേര്‍ക്ക് നീന്തലറിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവര്‍ പറയുന്നത്. മുഹമ്മദ് ആദില്‍ (18), ആദിൻ ഹസൻ (16) എന്നിവരെയാണ് കാണാതായത്.
ഉള്‍ക്കടലില്‍ ശക്തമായ മഴയുള്ളതിനാല്‍ തിരമാലകള്‍ വളരെ ഉയര്‍ന്നുപൊങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണെന്നും ഇവര്‍ പറഞ്ഞു.



0 Comments