പി എസ് ജിയില്‍ റാമോസിന് ഇത് രണ്ടാം സീസണ്‍ ആയിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങള്‍ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസണ്‍ ആയിരുന്നു റാമോസിന് പി എസ് ജിയില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ രണ്ടാം സീസണില്‍ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങള്‍ താരത്തിന് വലിയ ആരാധക പിന്തുണയും നല്‍കി. റാമോസിനെ നിലനിര്‍ത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബില്‍ തുടരാൻ താല്പര്യപ്പെടുന്നില്ല.
റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അല്‍ നാസര്‍ ശ്രമിക്കുന്നുണ്ട്. റാമോസ് വരുന്ന ആഴ്ച തന്റെ അടുത്ത ക്ലബ് തീരുമാനിക്കും.



0 Comments