ഇന്ന് വെംബ്ലിയില്‍ കളി തുടങ്ങി സെക്കൻഡുകള്‍ക്ക് അകം മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുക്കുന്നത് കാണാൻ ആയി. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ ഒര്‍ടെഗ നല്‍കിയ ലോംഗ് ബോള്‍ ഡിഫൻഡ് ചെയ്യാൻ യുണൈറ്റഡ് പരാജയപ്പെടുകയും ഗുണ്ടോഗൻ ഒരു ഗംഭീര സ്ട്രൈക്കിലൂടെ ഗോള്‍ നേടുകയുമായിരുന്നു. 1-0. വെറും 12 സെക്കൻഡുകള്‍ മാത്രമേ ഈ ഗോള്‍ വീഴുമ്ബോള്‍ ആയിരുന്നുള്ളൂ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ ഗോളില്‍ നിന്ന് കരകയറാം കുറച്ച് സമയം എടുത്തു. രണ്ടു ടീമുകളും ഇതിനു ശേഷം ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിച്ചില്ല. മത്സരത്തിന്റെ 33ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിയിലേക്ക് തിരികെ വരാൻ അവസരം ലഭിച്ചു. പെനാള്‍ട്ടി എടുത്ത ബ്രൂണോ ഫെര്‍ണാണ്ടസിന് ഒട്ടും പിഴച്ചില്ല. സ്കോര്‍ 1-1.
രണ്ടാം പകുതി മാഞ്ചസ്റ്റര്‍ സിറ്റി നന്നായി തുടങ്ങി. അവര്‍ അവസരങ്ങള്‍ സൃഷ്ടിക്കാൻ തുടങ്ങി. കളിയുടെ 51ആം മിനുട്ടില്‍ ഒരു കോര്‍ണറിലൂടെ ഗുണ്ടോഗൻ വീണ്ടും സിറ്റിക്ക് ലീഡ് നല്‍കി. ഇത്തവണയും പെനാള്‍ട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെയാണ് ഗുണ്ടോഗൻ ഗോള്‍ കണ്ടെത്തിയത്. സ്കോര്‍ 2-1.
മറുപടി ഗോള്‍ കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എറിക്സനെ പിൻവലിച്ച് ഗര്‍നാചോയെ കളത്തില്‍ ഇറക്കി. യുണൈറ്റഡിന് എന്നിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാൻ ആയില്ല. 70ആം മിനുട്ടില്‍ ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോള്‍ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു.
ഇഞ്ച്വരെഇ ടൈമില്‍ യുണൈറ്റഡിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഗോളിന് അടുത്ത് എത്തി എങ്കിലും സമനില ഗോള്‍ വന്നില്ല. അവസാനം സിറ്റി വിജയം ഉറപ്പിക്കുകയുൻ ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം എഫ് എ കപ്പ് കിരീടമാണിത്. ഇനി അടുത്ത ആഴ്ച ചാമ്ബ്യൻസ് ലീഗ് ഫൈനല്‍ കൂടെ വിജയിച്ചാല്‍ ട്രെബിള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാറാം.



0 Comments