പുതിയ നീക്കങ്ങളുടെ ഭാഗമായി കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മേഖലയില്‍ ആകെയുള്ള പ്രൊഫഷണലിസം, ഭരണക്രമം, എന്നിവ ലോകോത്തരമാക്കുക സാമ്ബത്തിക സ്ഥിരത കൈവരിക്കുക, ടീമുകളുടെ മത്സര ശേഷിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നിവയാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. മാറ്റങ്ങള്‍ വരുന്നതോടെ പടിഞ്ഞാറൻ രാജ്യങ്ങളെ കവച്ചു വെക്കുന്ന രീതിയിലേക്ക് കായിക മേഖല വളരുമെന്നാണ് സൗദി കരുതുന്നത്.
ഇതിന് പിറകെ ന്യൂകാസില്‍ ഉടമകള്‍ കൂടിയായ സൗദിയുടെ പിഐഎഫ് (പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. ഫുട്ബോള്‍ ക്ലബ്ബുകളായ അല്‍-ഇത്തിഹാദ്, അല്‍-അഹ്ല്‍, അല്‍-നാസര്‍, അല്‍-ഹിലാല്‍ എന്നിവ കമ്ബനികള്‍ ആയി മാറും. പിഐ എഫും മറ്റൊരു നോണ്‍-പ്രൊഫിറ്റ് ഫൗണ്ടേഷനും ആവും ഇനി ടീമുകളുടെ മേല്‍നോട്ടം വഹിക്കുക. ഇതില്‍ തന്നെ ടീമിന്റെ 75% ഉടമസ്ഥാവകാശം പിഐഎഫിന്റെ പക്കലും ആവും. സ്പോണ്‍സര്‍ഷിപ്പ് അടക്കം വൻ കുതിച്ചു ചാട്ടമാണ് ഇതോടെ പ്രതീക്ഷിക്കുന്നത്. ഏതായാലും കായിക മേഖലയില്‍ സൗദി മാറ്റങ്ങള്‍ കൊണ്ടു വരുന്നത് യൂറോപ്യൻ ഫുട്ബോളില്‍ അടക്കം പ്രതിഫലിക്കും എന്ന കാര്യത്തില്‍ സംശയമില്ല.



0 Comments