കണ്ണൂര്‍ > തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്യാത്രക്കാരൻ മരിച്ചു.27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
പുലര്‍ച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.



0 Comments