News

6/recent/ticker-posts

Header Ads Widget


ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ ഫലം തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലം


കൊല്‍ക്കൊത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലം.174 പഞ്ചായത്തുകളിലും 28 പഞ്ചായത്ത് സമിതിയിലും ടി.എം.സി ലീഡ് ചെയ്യുന്നു. പ്രതിപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.അതേസമയം വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബാക്രമണമുണ്ടായി. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ആണ് ബോംബേറ് ഉണ്ടായത്.

ശനിയാഴ്ച നടന്ന പോളിങ്ങിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്നാണ് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റിപ്പോളിങ് നടന്നത്. സുരക്ഷ ഉറപ്പ് വരുത്താൻ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി സംഘര്‍ഷമുണ്ടായി കൂച്ച്‌ ബിഹാറിലും സംഘര്‍ഷമുണ്ടായി.

73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമല്‍സരം നടന്നത്.സര്‍വ്വേ ഫലങ്ങളില്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് വൻ വിജയം നേടുമെന്നാണ് .അതെ സമയം കൃഷ്ണനഗറില്‍ ഈ മാസം 4ന് കാണാതായ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ടിഎംസി ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം. പലയിടങ്ങളിലും വോട്ടര്‍മാരെ ടി.എം.സി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും ബി.ജെ.പി ആരോപിക്കുന്നു . പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നതിനായി മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കണ്‍വീനറായി നാലംഗ വസ്തുതാ അന്വേഷണ സമിതിയെ ബി.ജെ.പി ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട് . ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് സമിതി റിപ്പോര്‍ട്ട് നല്‍കും.

Post a Comment

0 Comments