ഫിഫയുടെ വക്താക്കളില്‍ ഒരാളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന അല്‍ നാസറിന്റെ വിലക്ക് വാര്‍ത്തയെ ശരിവെച്ചു കൊണ്ടു സംസാരിച്ചത്. "കൊടുത്തു തീര്‍ക്കാനുള്ള വലിയ തുകകള്‍ ബാക്കി വെച്ചതിനാല്‍ അല്‍ നാസര്‍ പുതിയ താരങ്ങളെ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിലക്ക് നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തുക കൊടുത്തു തീര്‍ത്ത് ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ അടുത്ത നിമിഷം തന്നെ വിലക്ക് പിൻവലിക്കും", അദ്ദേഹം പറഞ്ഞു. 2016ല്‍ ലെസ്റ്ററില്‍ എത്തിയ നൈജീരിയൻ സ്‌ട്രൈക്കര്‍ അഹ്മദ് മൂസ 2018ലാണ് അല്‍ നാസറിലേക്ക് ചേക്കേറുന്നത്. സീസണില്‍ സൗദി പ്രോ ലീഗും ടീമിനോടൊപ്പം നേടി. ഈ കൈമാറ്റത്തില്‍ ആഡ് ഓണായി ചേര്‍ത്തിരുന്ന 460,000 യൂറോയോളം കൈമാറിയിട്ടില്ല എന്നാണ് ലെസ്റ്ററിന്റെ പരാതി. കൂടാതെ ഇപ്പോള്‍ അത് കൊടുത്തു തീര്‍ക്കുമ്ബോള്‍ ഈ തുകയുടെ പലിശ കൂടി അല്‍ നാസര്‍ കൈമാറേണ്ടതായുണ്ട്. ഈ തുക നല്‍കാൻ 2021ല്‍ തന്നെ ഉത്തരവ് വന്നത് ആണെങ്കിലും ഇതുവരെ സൗദി ക്ലബ്ബ് അതിനു തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കിയത്. തുടര്‍ച്ചയായ മൂന്ന് ട്രാൻസ്ഫര്‍ വിൻഡോയിലാണ് അല്‍ നാസറിന് വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക നല്‍കി പ്രശ്നം ഉടൻ തന്നെ പരിഹരിക്കാം എന്നതിനാല്‍ സൗദി ക്ലബ്ബും മറ്റു വഴികള്‍ തേടിയേക്കില്ല. നിലവില്‍ പുതിയ താരങ്ങള്‍ ആയ ബ്രോസിവിച്ചിനെ അടക്കം രെജിസ്റ്റര്‍ ചെയ്യാൻ ടീമിനാവില്ല.



0 Comments