News

6/recent/ticker-posts

Header Ads Widget


ലീഡ്സിനെ തോല്‍പ്പിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീസീസണ്‍ തുടങ്ങി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ പ്രീസീസണ്‍ തുടങ്ങി. ഇന്ന് നോര്‍വേയില്‍ നടന്ന പ്രീസീസണ്‍ മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്‌.പല സീനിയര്‍ താരങ്ങളും തിരിച്ചെത്തിയിട്ടില്ലാത്തത് കൊണ്ട് തന്നെ അത്ര ശക്തമായ യുണൈറ്റഡ് ടീമല്ല ഇന്ന് ഇറങ്ങിയത്. ആദ്യ പകുതിയില്‍ പുതിയ സൈനിംഗ് മേസണ്‍ മൗണ്ട് അരങ്ങേറ്റം നടത്തി.മൗണ്ടിനും സാഞ്ചോയ്ക്കും ആദ്യ പകുതിയില്‍ നല്ല അവസരം കിട്ടിയെങ്കിലും ഗോള്‍ വന്നില്ല. രണ്ടാം പകുതിയില്‍ യുണൈറ്റഡ് തീര്‍ത്തും അക്കാദമി താരങ്ങളുമായാണ് കളത്തില്‍ ഇറങ്ങിയത്. നൊവാം എമ്രാന്റെ ഇടം കാലൻ ഫിനിഷ് ആണ് യുണൈറ്റഡിന് ലീഡ് നല്‍കിയത്. പിന്നാലെ ജോ ഹ്യുഗില്‍ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. ഫ്രഞ്ച് യുവതാരം എമ്രാന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.

ഇനി അടുത്ത ആഴ്ച യുണൈറ്റഡ് പ്രീസീസണിലെ രണ്ടാം മത്സരത്തില്‍ ലിയോണിനെ നേരിടും.

Post a Comment

0 Comments