News

6/recent/ticker-posts

Header Ads Widget


പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെള്ളി വൈകീട്ട് നാലു വരെ പ്രവേശനം നേടാം.ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി വിവിധ ക്വോട്ടകളില്‍നിന്ന് മെറിറ്റിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 45,394 സീറ്റുകളാണുള്ളത്.

ഇതിലേക്ക് അപേക്ഷിച്ച 68,739 അപേക്ഷകളില്‍ 67,596 എണ്ണമാണ് അലോട്ട്മെന്‍റിന് പരിഗണിച്ചത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി അപേക്ഷിച്ച ശേഷം മറ്റ് േക്വാട്ടകളില്‍ പ്രവേശനം നേടിയ 194 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 949 അപേക്ഷകളും പരിഗണിച്ചിട്ടില്ല.

സംവരണ തത്ത്വം അനുസരിച്ച്‌ നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകള്‍ ജില്ല ഒരു യൂനിറ്റായി പരിഗണിച്ച്‌ വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്‍റിന് പരിഗണിച്ചത്. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശിച്ച്‌ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്‍റ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂളില്‍ പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. തുടര്‍ അലോട്ട്മെന്‍റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ 18ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Post a Comment

0 Comments