News

6/recent/ticker-posts

Header Ads Widget


മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവം; കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്


തിരുവനന്തപുരം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്.പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴി പുലമൻ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവര്‍ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വ കുമാര്‍, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി , ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്ന പുലമണില്‍ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും സമയോചിതമായി ഇടപെട്ട് ആംബുലൻസ് പെട്ടെന്ന് ഉയര്‍ത്തിയതിനാല്‍ ആളപായം ഒഴിവായി. അതേസമയം, അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കിയ ശേഷമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊലീസിന്റെ സിഗ്നല്‍ കാത്ത് കിടക്കുമ്ബോള്‍ ആംബുലൻസ് വരുന്നത് ശ്രദ്ധിക്കാതെ മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കടത്തിവിട്ടപ്പേഴാണ് അപകടമുണ്ടായത്.

Post a Comment

0 Comments