എന്നാല്‍ വയനാട് മാനന്തവാടിയില്‍ താമസിക്കുന്ന മിന്നുമണിയുടെ കുടുംബത്തിന് ഇതുവരെ മകള്‍ ക്രിക്കറ്റ് കളിക്കുന്നത് നേരിട്ടോ വീട്ടിലിരുന്ന് ടിവിയിലോ കാണാൻ സാധിച്ചിരുന്നില്ല. ഇത് മനസിലാക്കിയാണ് യൂണിമണി സിഇഒ ആര്‍. കൃഷ്ണന്റെ ഇടപെടലുണ്ടായത്. മാതാപിതാക്കളെ ബംഗ്ലാദേശിലെത്തിച്ച് കളി നേരിട്ട് കാണാൻ അവസരം നല്‍കാൻ യൂണിമണി ശ്രമിച്ചെങ്കിലും പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അത് സാധ്യമായില്ല. തുടര്‍ന്ന് യൂണിമണി സോണല്‍ ഹെഡ് ഉള്‍പ്പടെയുള്ളവര്‍ നേരിട്ട് മിന്നുമണിയുടെ വീട്ടിലെത്തിയാണ് ടിവി സമ്മാനിച്ചത്. മിന്നു മണിയുടെ അച്ഛൻ മണി സികെ, അമ്മ വസന്ത മണി, മുത്തശ്ശി ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് ടിവി കൈമാറിയത്.
മിന്നുമണി വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണെന്നും എല്ലാവിധ പിന്തുണയും യൂണിമണിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും കമ്ബനി അറിയിച്ചു. യൂണിമണി വൈസ് പ്രസിഡന്റും നോര്‍ത്ത് കേരള സോണല്‍ ഹെഡ്ഡുമായ സുനില്‍ ബാബു, അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോഴിക്കോട് മേഖല തലവനുമായ റിജു എം, സീനിയര്‍ മാനേജറും മാനന്തവാടി ബ്രാഞ്ച് ഹെഡുമായ വിഷ്ണു ടി.എസ്, മാനന്തവാടി ബിഡിഎം സനൂപ് പിഎസ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.



0 Comments