കേരളത്തില്‍ തെരുവ് നായ്ക്കുളുടെ ആക്രമണം വ്യാപകമാണെന്നും അക്രമകാരികളായ നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെ പോലും തെരുവ് നായ്ക്കളുടെ അക്രമം ശക്തമാണ്. കണ്ണൂര്‍ ജില്ലയില്‍ അടുത്തിടെ ഒരു കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നു. അപകടകാരികളായ നായ്ക്കളെ തിരിച്ചറിയുകയും അവയെ കൊല്ലുകയും വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാദിച്ചു. 11 വയസ്സുകാരന്‍റെ മരണം ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ നയ്ക്കളുടെ ആക്രമണം മൂലം നടന്നിട്ടുണ്ടെന്നും തെരുവ് നായ്ക്കളെ ഭയന്ന് കോഴിക്കോട് ആറ് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലവാകാശ കമീഷൻ ചൂണ്ടിക്കാട്ടി.
എ.ബി.സി ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് കേസില്‍ കക്ഷിചേര്‍ന്ന മൃഗസ്നേഹികളുടെ സംഘടന കോടതിയില്‍ പറഞ്ഞു. കേരളത്തിലെ സാഹചര്യം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ കാരണം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. എ.ബി.സി ചട്ടങ്ങള്‍ നടപ്പാക്കിയ ഡല്‍ഹി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കുറവാണെന്നും വാദിചു. മൃഗങ്ങളെയേും മനുഷ്യനെയും സ്‌നേഹിക്കുന്നുവെന്നും അതിനാല്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുൻ കേന്ദ്ര മന്ത്രി അല്‍ഫോണ്‍ കണ്ണന്താനവും കോടതിയെ അറിയിച്ചു.



0 Comments